കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ 11ന് നടത്തുന്ന മഹാ ഭഗവത് സേവയുടെയും ആഗസ്റ്റ് 15ന് നടത്തുന്ന അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിന്റെയും പന്തലിനു കാൽനാട്ടി. മേൽശാന്തി തുറനെല്ലൂർ ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം .ബി. മുരളീധരൻ, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ, ആഘോഷക്കമ്മിറ്റി അംഗങ്ങളായ
ആർ. രാമകൃഷ്ണൻ, ഉഷാ പ്രവീൺ, ആർ. അനന്തനാരായണൻ, അജിത്ത് മൂസത് എന്നിവർ നേതൃത്വം നൽകി.