yathi

പെരുമ്പാവൂർ:ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മ ശതാബ്ദി ആഘോഷത്തിന്റ ഭാഗമായി വൈ. എം.സി.എ പത്തനംതിട്ട സബ് റീജിയണിന്റെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിനു വേണ്ടി ശാന്തിപർവ്വം സംഘടിപ്പിക്കും. പത്തനംതിട്ട വകയാർ വിദ്യാനികേതൻ നാരായണ ഗുരുകുലത്തിൽ ഇന്ന്(തിങ്കൾ )വൈകിട്ട് നാലിന് പരിപാടി നടക്കും. വൈ.എം. സി.എ മുൻ ദേശീയ പ്രസിഡന്റ്‌ ലെബി ഫിലിപ്പ് മാത്യു അധ്യക്ഷനാവും. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രോപ്പോലീത്ത ഉദ്ഘാടനം ചെയ്യും. നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ അനുഗ്രഹ സന്ദേശവും വൈ.എം.സി.എ ഇന്ത്യൻ സ്റ്റുഡന്റസ് ഹോസ്റ്റൽ ലണ്ടൻ ഡയറക്ടർ പ്രൊഫ. ഡോ. റോയ്സ് മല്ലശ്ശേരി സമാധാന സന്ദേശവും നൽകും. ജനറൽ കൺവീനർ ബിജുമോൻ കെ. സാമുവേൽ, നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്, ഗുരുകുല ഗൃഹസ്ഥ ശിഷ്യൻ റ്റി.ആർ. റെജികുമാർ എന്നിവർ സംസാരിക്കും