തൃപ്പൂണിത്തുറ: കനിവ് തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു. കനിവ് ജില്ലാ സെക്രട്ടറി എം.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. എ.വി. കുര്യാക്കോസ് അദ്ധ്യക്ഷനായി. ടി.സി. ഷിബു, പി. വാസുദേവൻ, കെ.ആർ. രജീഷ്, ഇ.എസ്. രാകേഷ് പൈ എന്നിവർ സംസാരിച്ചു. ഡോ. എ.ആർ. അനിൽ, ഷീബ ജോസ്, സഞ്ചു മോഹൻ എന്നിവർ ക്ലാസുകൾ എടുത്തു.