congress
മിഷൻ 25 കോൺഗ്രസ്‌ ക്യാമ്പ്

മൂവാറ്റുപുഴ: കോൺഗ്രസ്‌ മൂവാറ്റുപുഴ, മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റികളുടെ മിഷൻ 25 ക്യാമ്പ് മേള ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡീൻ കുര്യാക്കോസ് എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ്‌ സാബു ജോൺ അദ്ധ്യക്ഷനായി. മാത്യു കുഴൽനാടൻ എം.എൽ.എ, ജോസഫ് വാഴക്കൻ, സുഭാഷ് കടയ്ക്കോട്, അഡ്വ. എസ്. അശോകൻ, അഡ്വ. ബി.എ അബ്ദുൾ മുത്തലിബ്, എ. മുഹമ്മദ്‌ ബഷീർ, കെ.എം .സലിം, കെ.എം. പരീത്, ഉല്ലാസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.