കാലടി: വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് തിരുവൈരാണിക്കുളം അരങ്ങ് സാംസ്കാരിക വേദിയുടെ കൈത്താങ്ങ്. ഇവർ സമാഹരിച്ച ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും ക്യാമ്പിലേക്ക് കൈമാറി. തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്ക് നൽകിയ വിദ്യാഭ്യാസ അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് വിദ്യാർത്ഥികളായ ഫാത്തിമ നസ്റീൻ, അനിത ഡേവീസ്, ആതിര ഡേവീസ് എന്നിവർ സംഭാവന ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ഷബീർ അലി, ഗ്രാമ പഞ്ചായത്ത് അംഗം ഷിജിത സന്തോഷ്, അരങ്ങ് ചെയർമാൻ പി.ടി. സജീവൻ, ടി.ആർ. മോഹൻദാസ് എന്നിവർ പങ്കെടുത്തു.