കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കലാഭവനിൽ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. കലാഭവൻ പ്രസിഡന്റ് ഡോ. ചെറിയാൻ കുനിയന്തോടത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ചലച്ചിത്രതാരങ്ങളായ ലാൽ, ഹരിശ്രീ അശോകൻ, കലാഭവൻ ഭാരവാഹികളായ കെ. എസ്. പ്രസാദ്, കെ.എ. അലി അക്ബർ,ജെ.എസ്. വിദ്വൽ പ്രഭ, പി. ജെ. ഇഗ്നേഷ്യസ്, എം. വൈ.ഇക്ബാൽ, അഡ്വ. വർഗീസ് പറമ്പിൽ എന്നിവർ സംസാരിച്ചു.