കൊച്ചി: കൊച്ചിൻ പോർട്ട്‌ പെൻഷണേഴ്സ് അസോസിയേഷന്റെയും പോർട്ട്‌ റിട്ട. എംപ്ലോയീസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ വില്ലിംഗ്ടൺ ഐലൻഡിലെ തുറമുഖ ആസ്ഥാനത്ത് ഇന്ന് രാവിലെ പത്തിന് പെൻഷൻകാർ ധർണ നടത്തും. പെൻഷൻ പരിഷ്കരണവും ഏകീകരണവും നടപ്പാക്കുക, തുറമുഖ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുക, പെൻഷൻ അദാലത്ത് നടത്തുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.