sndp-chendamangalam-

പറവൂർ: ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സംഘടിപ്പിക്കുന്ന കലാസാഹിത്യ മത്സരങ്ങൾ മേഖലതലത്തിൽ പൂർത്തിയായി. ശാഖാതലത്തിൽ വിജയിച്ചവരെ പങ്കെടുപ്പിച്ച് ഏഴ് മേഖലകളിലാണ് മത്സരങ്ങൾ നടന്നത്. മേഖലതല വിജയികൾ 10, 11 തീയതികളിൽ നടക്കുന്ന യൂണിയൻതല മത്സരത്തിൽ പങ്കെടുക്കും. കരിമ്പാടം ഡി.ഡി സഭ സ്കൂളിൽ നടന്ന ചേന്ദമംഗലം മേഖലാമത്സരങ്ങൾ യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം കെ.ബി. സുഭാഷ് അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ പി.എസ്. ജയരാജ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷൈജ മുരളിധരൻ, പി.വി. മണി, ഡി. ബാബു, എം.ആർ. സുദർശൻ, ഇ.സി. ശശി എന്നിവർ സംസാരിച്ചു.