മൂവാറ്റുപുഴ : വയനാടിന് കൈത്താങ്ങാകുവാൻ ഡി.വൈ.എഫ്.ഐയുടെ ആക്രി ചലഞ്ചിൽ ഡോ. സബൈൻ ശിവദാസനും പങ്കാളിയായി. പേഴക്കാപ്പിള്ളി സബൈൻ ഹോസ്പിറ്റലിലുണ്ടായിരുന്ന ആക്രി സാധനങ്ങളാണ് ഡോക്ടർ ഡി.വൈ.എഫ്.ഐയ്ക്ക് നൽകിയത്. വയനാടിന്റെ ദുഖം എന്റെയും കൂടി ദു:ഖമാണെന്ന് ഡോക്ടർ പറഞ്ഞു. കട്ടികൂടിയ പേപ്പർ പെട്ടികൾ , വിലകിട്ടുന്ന പ്ലാസ്റ്റിക് ഉപകരണങ്ങൾ, പേപ്പർ, പഴയ ഇരുമ്പ് സാധനങ്ങൾ എന്നിവയെല്ലാമാണ് നൽകിയത്. ഹോസ്പിറ്റൽ എം.ഡി ഡോ. സബൈൻ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്‌ അനീഷ് എം . മാത്യുവിന് കൈമാറി. ഡി.വൈ.എഫ.ഐ മൂവാറ്റുപുഴ ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.എ. റിയാസ് ഖാൻ, ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി അൻസൽ മുഹമ്മദ്‌ , മേഖലാ സെക്രട്ടറി അജിൻ അശോക് , പ്രസിഡന്റ്‌ ലാലു പി.ജി. എന്നിവർ പങ്കെടുത്തു.