പെരുമ്പാവൂർ: വയനാട് ദുരിതബാധിതർക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ ധന സമാഹാരണത്തിനായി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ചിട്ടുള്ള സ്ക്രാപ്പ് ചലഞ്ചിന് തുടക്കമായി. കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ആസ്ഥാനത്ത് നിന്ന് പഴയ പത്രങ്ങളും ആനുകാലികങ്ങളും ഏറ്റുവാങ്ങിയാണ് പെരുമ്പാവൂർ ബ്ളോക്ക്‌ അതിർത്തിയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ സാജു പോളിൽ നിന്ന് സ്ക്രാപ്പുകൾ ഡി.വൈ.എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു ഏറ്റ് വാങ്ങിയായിരുന്നു ഉദ്ഘാടനം. ബ്ലോക്ക്‌ സെക്രട്ടറി പി.എ. അഷ്‌കർ, പ്രസിഡന്റ്‌ ടി.വി. വൈശാഖ്, ട്രഷറർ ജി. അനന്ദു, വി.ജി. സജീവ്, ഡോ. ഉണ്ണികൃഷ്ണൻ, സുലൈമാൻ എന്നിവർ സംസാരിച്ചു.