dyfi-paravur

പറവൂർ: ഡി.വൈ.എഫ്.ഐ റീ ബിൽഡ് വയനാട് ധനശേഖരണത്തിലേക്ക് സ്വർണ കമ്മൽ നൽകി വിദ്യാർത്ഥിനി. പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. റഷീദിന്റെ മകൾ നിഷാമോൾ പാലയ്ക്കലാണ് രണ്ട് ഗ്രാം തൂക്കം വരുന്ന സ്വർണകമ്മൽ നൽകിയത്. ഫിസാറ്റിൽ രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയപ്പോൾ പിതാവ് സമ്മാനമായി നൽകിയതാണ് കമ്മൽ. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എൽ. ആദർശ് കമ്മൽ ഏറ്റുവാങ്ങി. എം. രാഹുൽ, ടി.എസ്. രാജൻ, കെ.എസ്. പാർത്ഥൻ തുടങ്ങിയവർ പങ്കെടുത്തു.