പെരുമ്പാവൂർ: കുഴൂർ എൻ.എസ്.എസ് കരയോഗം രാമായണ ദിനാചരണം സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് അനുരാഗ് പരമേശ്വരന്റെ അദ്ധ്യക്ഷനായി. കുന്നത്തുനാട് താലൂക്ക് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ഡോ. ബിജു മുതിരയിൽ കർക്കിടകവും ആയുർവേദവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നയിച്ചു. സെക്രട്ടറി എസ്. സുഭാഷ്, വൈസ് പ്രസിഡന്റ് എൻ.കെ. സതീഷ് കുമാർ, ട്രഷറർ കെ.എൻ. പത്മനാഭൻ നായർ, അംബിക രാമചന്ദ്രൻ, വി.എസ്. റെജി എന്നിവർ സംസാരിച്ചു.