മൂവാറ്റുപുഴ: സി.പി.ഐ മാറാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എ പി.വി. എബ്രഹാം, സി.പി.ഐ നേതാവ് പി.വി. പൗലോസ് എന്നിവരുടെ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംസ്ഥാന കമ്മിറ്റി അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബെൻസി മണി തോട്ടം അദ്ധ്യക്ഷനായി. മോളി എബ്രഹാം, ഇ.കെ.സുരേഷ്, പോൾ പൂമറ്റം, സുദീപ് സേവ്യർ, സരള രാമൻനായർ എന്നിവർ സംസാരിച്ചു. പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫിദ ഫാത്തിമ, എൽസ ഏലിയാസ്, ജില്ലയിലെ ചെസ് മൽസരത്തിൽ വിജയിച്ച എൽദോസ് ഷൈമോൻ എന്നിവരെ അനുമോദിച്ചു.