പറവൂർ: വയനാട് പ്രകൃതി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പറവൂർ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിഅംഗം എ.കെ. ശശി ഉദ്ഘാടനം ചെയ്തു. യേശുദാസ് പറപ്പിള്ളി അദ്ധ്യക്ഷനായി. കെ.ഡി. വേണുഗോപാൽ, ടി.എസ്. രാജൻ, പി.കെ. സോമൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എം.എ. അനുപ് (പ്രസിഡന്റ്), വാസന്തി പുഷ്പൻ, എ.വി. പത്മൻ (വൈസ് പ്രസിഡന്റുമാർ), എ.എ. പ്രതാപൻ (സെക്രട്ടറി), അനിതാ തമ്പി, എം.എ. ഗിരീഷ് (ജോയിന്റ് സെക്രട്ടറിമാർ), ടി.എൻ. രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.