വൈപ്പിൻ: ചെറായി സാമൂഹ്യക്ഷേമ സംഘം, വി.എം. ധർമ്മരത്‌നം മാസ്റ്റർ സ്മാരക ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘം ഓഫീസ് അങ്കണത്തിൽ നടത്തിയ 40-ാം വിദ്യാഭ്യാസ സമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.എസ്. ചിത്തരഞ്ജൻ അദ്ധ്യക്ഷനായി. സിപ്പി പള്ളിപ്പുറം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീല ഗോപി, വി.ടി. സൂരജ് , കെ.കെ. രാജേഷ് കുമാർ, സംഘം സെക്രട്ടറി കെ.കെ. രത്നൻ, ട്രഷറർ പി.ബി. സജീവൻ എന്നിവർ പ്രസംഗിച്ചു.
പഠന, കലാ കായിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച വിദ്യാർഥികൾക്ക് പുരസ്‌കാരങ്ങൾ നല്കി. കൃഷി ഭവൻ ചെറായി ദേവസ്വംനട ഇക്കോഷോപ്പിന്റെ ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അര ലക്ഷം രൂപയുടെ ചെക്ക് സമ്മേളനത്തിൽ എം.എൽ.എക്ക് കൈമാറി. വിപിൻ ബാബു, സി.വി. വിപിൻ , ടി.ആർ. മുരളി, കെ.സി. ദേവദാസ്, ബേബി നടേശൻ , കെ.എം. സാബു, ടി.എൻ. ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.