kpstc

കൊച്ചി: ഖാദർ കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിലുള്ള പരിഷ്കാരങ്ങൾ നടപ്പാക്കും മുമ്പ് പൊതുവിദ്യാഭ്യാസ മേഖലയിലുള്ളവരുമായി കൂടിയാലോചന നടത്തിയില്ലെങ്കിൽ സമരങ്ങൾക്കും നിയമപ്പോരാട്ടങ്ങൾക്കും നേതൃത്വം നൽകുമെന്ന് കെ. പി. എസ്. ടി .എ സംസ്ഥാന കമ്മിറ്റി പറഞ്ഞു. സർക്കാരിന്റെ നിക്ഷിപ്ത താത്പര്യങ്ങൾ ഇതിനുപിന്നിലുണ്ടെന്നും ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, മറ്റു ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ. രാജ്മോഹൻ , കെ. രമേശൻ, ബി. സുനിൽകുമാർ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി. എസ്. ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.