padam

കൊച്ചി: രാജ്യം പ്രതിശീർഷ വരുമാനത്തിലും സാമ്പത്തിക പുരോഗതിയിലും കുതിക്കുമ്പോഴും ദരിദ്രരുടെ എണ്ണം കൂടുന്നുവെന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ ) അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. തമ്പാൻ തോമസ് പറഞ്ഞു. സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ ) ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പന്നരാജ്യത്തിലെ ദരിദ്ര ഭൂരിപക്ഷത്തിന്
സോഷ്യലിസമാണ് മരുന്ന്. അവസരസമത്വവും സാമൂഹ്യ നീതിയും പഴങ്കഥയായ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് നിത്യാനന്ദ് വി.എൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ സി.പി. ജോൺ,ടോമി മാത്യു, ബഷീർ കാട്ടുകുളം, ബാബു തണ്ണിക്കോട്, ഫ്രാൻസിസ് സേവിയർ തുടങ്ങിയവർ സംസാരിച്ചു.