vss

മൂവാറ്റുപുഴ: വിശ്വകർമ്മ സർവീസ് സൊസൈറ്റി മുളവൂർ വായനശാലപ്പടി ശാഖ വാർഷികവും കുടുംബ സംഗമവും നടന്നു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സിബി അച്ചുതൻ മോട്ടിവേഷൻ ക്ലാസെടുത്തു. സാംസ്കാരിക സമ്മേളനം ഡോ. മാത്യു കുഴൽ നാടൻ എം. എൽ .എ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി പി.കെ .സിനോജ്,​ താലൂക്ക് മഹിള സംഘം പ്രസിഡന്റ് അമ്പിളി സുബാഷ്,​ ശാഖ സെക്രട്ടറി കെ.വി. സിജു,​ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ. മുഹമ്മദ്, ഒ.എൻ. രമേശൻ, അനിത സിജു, അഭിജിത്ത്, സുമ ഷാജി, സുലോചന രാജൻ,​ പി.കെ. സുരേഷ് എന്നിവർ സംസാരിച്ചു.