വൈപ്പിൻ: പള്ളിപ്പുറം മഞ്ഞുമാത തിരുനാൾ ഹരിത പെരുന്നാളായി ആഘോഷിക്കുന്നതിന്റെ വിളംബരജാഥ ഹരിതകേരളം മിഷന്റെയും ഗ്രാമപഞ്ചായത്തിന്റെയും തിരുനാൾ ആഘോഷ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടത്തി.
സെന്റ് മേരീസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളും ഹരിതകർമ്മസേനാംഗങ്ങളും ചേർന്ന് നടത്തിയ വിളമ്പര കൂട്ടായ്മയിൽ ഡോ. ആന്റണി കുരിശിങ്കൽ, സഹവികാരികളായ ഫാ. ജോമിറ്റ് ജോർജ് നടുവിലെ വീട്ടിൽ, ഫാ. ഫിലിപ്പ് ടോണി പിൻഹിറോ, കൈക്കാരന്മാരായ ജോസഫ്, ജോപ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ബിന്ദു തങ്കച്ചൻ, രാധിക സതീഷ്, വാർഡ് പ്രതിനിധി അലക്‌സ് റാൾസൺ, ഹരിതകേരളം റിസോഴ്‌സ് പേഴ്‌സൺമാരായ പി.ജി. മനോഹരൻ, എം.കെ. ദേവരാജൻ, കില ആർ.പി. പി.ജി. സുധീഷ്, എച്ച്.ഐ. ശാരിക എന്നിവർ പങ്കാളികളായി.
പള്ളിയങ്കണത്തിലെ കച്ചവടക്കാർക്ക് നോട്ടീസ് നല്കി. പാഴ്‌വസ്തുക്കൾ നിക്ഷേപിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രത്യേകം ബിന്നുകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നത് കൂടാതെ കച്ചവടക്കാർ പ്രത്യേകം സംവിധാനം ഒരുക്കും .
പാഴ് വസ്തുക്കൾ 6-ാം തിയതി മുതൽ 16-ാം തിയതി വരെ ഹരിതകർമ്മ സേനാംഗങ്ങൾ നീക്കം ചെയ്ത് ഏജൻസികൾക്ക് കൈമാറും.ഹരിത സന്ദേശങ്ങളടങ്ങിയ ബാനറുകളും പോസ്റ്ററുകളും പള്ളിയങ്കണത്തിലും പരിസരങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.