വൈപ്പിൻ: സി.പി.ഐ ചെറായി ലോക്കൽ കമ്മിറ്റി അംഗം പി.എസ്. സുനിൽകുമാറിനെ ജൂലൈ 21ന് രാത്രി ആക്രമിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 8ന് മുനമ്പം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. പരിക്കേറ്റ സുനിൽകുമാർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.