ആലുവ: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠത്തിൽ സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തിന്റെ പ്രചരണാർത്ഥം ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിളംബര സമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ ഗുരുധർമ്മ പ്രചരണസഭ രജിസ്ട്രാർ കെ.ടി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡി. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമിനി നാരായണ ചിത്‌വിലാസിനി അനുഗ്രഹപ്രഭാഷണം നടത്തി. കേന്ദ്ര ഉപദേശകസമിതി വൈസ് ചെയർമാൻ അഡ്വ.പി.എം. മധു, കേന്ദ്രസമിതി അംഗം വി.ഡി. ജയപാൽ, പി.പി. രാജൻ, യുവജനസഭ ഭാരവാഹികളായ എ.എ. അഭയ്, ടി.എസ്. അംജിത്ത്, കെ. സിജേഷ്, മാതൃസഭ ഭാരവാഹികളായ ഷാലി വിനയൻ, സിന്ധു ഷാജി, കെ.ആർ. ലക്ഷ്മണൻ, പി.പി. ബാബു എന്നിവർ സംസാരിച്ചു.
സെപ്തംബർ 16, 17 തീയതികളിലാണ് ശിവഗിരി മഠത്തിൽ പ്രവാസി സംഗമം.