കൊച്ചി: പോത്താനിക്കാട് വെറ്ററിനറി ഡിസ്പെൻസറിയുടെ പുതിയ മന്ദിരം മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഇന്ന് രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും. ചർമമുഴ പ്രതിരോധ കുത്തിവയ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷനും ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയുമാകും. ഇന്നുമുതൽ 30 പ്രവൃത്തി ദിവസങ്ങളിൽ നടക്കുന്ന യജ്ഞത്തിൽ മൃഗസംരക്ഷണ വകുപ്പിലെ വാക്സിനേഷൻ ടീമുകൾ കർഷകരുടെ വീടുകളിൽ എത്തി കന്നുകാലികൾക്ക് കുത്തിവയ്പ് നൽകും.