aiyf

ആലുവ: എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യ സാധനങ്ങളുമായി ആലുവയിൽ നിന്ന് ആദ്യ വാഹനം പുറപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ 14 മണ്ഡലങ്ങളിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യസാധനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയയാണ് ശേഖരിച്ചത്. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, പ്രസിഡന്റ് പി.കെ. രാജേഷ്, മനോജ് ജി. കൃഷ്ണൻ, എ. ഷംസുദ്ധീൻ, പി.വി. പ്രേമാനന്ദൻ, ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ്, പി.എ. നിസാമുദ്ധീൻ, റോക്കി ജിബിൻ, ജെ.പി. അനൂപ്, എം.ആർ. സുർജിത്ത്, ബേസിൽ എന്നിവർ പങ്കെടുത്തു.