അങ്കമാലി : സിറോ മലബാർ സഭ സിനഡ് പുറത്തിറക്കിയ സർക്കുലർ പ്രകാരം മേജർ അതിരൂപതയുടെ കീഴിൽ വരുന്ന എല്ലാ ഇടവക പള്ളികളിലും ഏകീകൃത വിശുദ്ധ കുർബാന അർപ്പിക്കണമെന്ന തീരുമാനം ലംഘിച്ച സെബിപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി വൈദികനെതിരെ സഭാപരമായ ശിക്ഷ നടപടി സ്വീകരിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ മഞ്ഞപ്ര സെബിപുരം ഇടവക കൂട്ടായ്മ ആവശ്യപ്പെട്ടു. ഇടവക സമൂഹത്തിന്റെ ഒപ്പ് സമാഹരിച്ച് ഏകീകൃത ബലി അർപ്പണ ആവശ്യത്തിനായി മെത്രാൻമാർക്ക് ഇടവക കൂട്ടായ്മ പരാതി നൽകി. ഏകീകൃതബലി അർപ്പണം ഇവിടെ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് അസോസിയേഷൻ അതിരൂപത കോർ കമ്മിറ്റി അംഗം ഡേവീസ് ചൂരമന, തോമസ് ചിറ്റുപറമ്പൻ, പീറ്റർ കൊടുങ്ങൂക്കാരൻ, ലാലു പുളിക്കത്തറ, കെ.കെ. ജോൺ, ബിനോയ് ചിറ്റു പറമ്പൻ എന്നിവർ അറിയിച്ചു