ആലുവ: യൂറോപ്പ്യൻ രാജ്യമായ സ്ളൊവേനിയയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ട്രക്ക് ഡ്രൈവർ ആലുവ തോട്ടുമുഖം മണേലി വീട്ടിൽ അബ്ദുൽ റസാക്കി (49) ന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
മൂന്ന് മാസം മുമ്പ് സ്ളൊവേനിയയിലെത്തിയ റസാക്ക് ഒരു മാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് പക്ഷാഘാതം അനുഭവപ്പെട്ടത്. അവിടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 27ന് മരിച്ചു. മൃതദേഹം ഇന്ന് പുലർച്ചെ രണ്ടിന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരിയിലെത്തിക്കും.
കബറടക്കം രാവിലെ ഏഴിന് തോട്ടുമുഖം കിഴക്കേ ജമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും. പിതാവ്: പരേതനായ അവറാൻ. ഭാര്യ: ഷെറി. മക്കൾ: അൽത്താഫ്, നസ്രിൻ.