പെരുമ്പാവൂർ: മൂന്ന് കിലോ കഞ്ചാവുമായി ഒരു സ്ത്രീ ഉൾപ്പടെ രണ്ട് അന്യ സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. അസാം നാഗൗൺ സ്വദേശികളായ അസ്മിന ബീഗം (40), മുഹബുള്ള ഹക്ക് എന്നിവരെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. ഇവർ താമസിക്കുന്ന കോട്ടച്ചിറയിലെ ലൈൻ കെട്ടിടത്തിലെ ആറാമത്തെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഭാര്യാഭർത്താക്കന്മാരാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. മൂന്ന് പ്രത്യേക കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ആസാമിൽ നിന്ന് ട്രെയിനിൽ കഞ്ചാവെത്തിച്ച് ചെറിയ പൊതികളിലാക്കി അന്യസംസ്ഥാനക്കാർക്കിടയിലായിരുന്നു വില്പന.