kklm

കൂത്താട്ടുകുളം: ഡെങ്കിപ്പനി പ്രതിരോധ മാസാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഗവ. യു.പി സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കുട്ടികൾ അഞ്ഞൂറോളം വീടുകളിൽ കയറി ബോധവത്കരണവും സർവേയും നടത്തി. കൺവീനർ ആതിര സുരേഷ്, ധന്യ ആർ. നായർ എന്നിവർ നേതൃത്വം നൽകി. സ്‌കൂളിൽ നടന്ന ബോധവത്കരണ സെമിനാറും പ്രദർശനവും നഗരസഭ അദ്ധ്യക്ഷ വിജയാ ശിവൻ ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷനായി. ഷിബി ബേബി, ജിജി ഷാനവാസ്, അംബിക രാജേന്ദ്രൻ, മരിയ ഗോരെറ്റി, പി.ആർ. സന്ധ്യ, ഹെൽത്ത് സൂപ്പർ വൈസർ ടി.കെ. ഷിജു, ഹെഡ്മിസ്‌ട്രസ് ടി.വി. മായ, ഡോ. എ.എ. ജയൻ, ആന്റണി ലിനേഷ് എന്നിവർ സംസാരിച്ചു.