ചേരാനല്ലൂർ: എസ്.എൻ.ഡി.പി യോഗം വാലം ഇടയക്കുന്നം ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇടയക്കുന്നം മേഖലാ ഗുരുദേവ കുടുംബയൂണിറ്റിന്റെ കുടുംബയോഗം പുള്ളോംപറമ്പ് പി.ബി. സുനിലാലിന്റെ വസതിയിൽ ചേർന്നു. കുടുംബയൂണിറ്റ് രക്ഷാധികാരി ഗിരിജ ബാബു അദ്ധ്യക്ഷത വഹിച്ചു. കുടുംബയൂണിറ്റ് കൺവീനർ സുനിത ജെയ്ഷാദ്, ജോയിന്റ് കൺവീനർ അജിത സുധീർ, കമ്മറ്റി അംഗങ്ങളായ ബേബി ശശീന്ദ്രൻ, സജിനി ഷിജി, സിനോൾ പ്രശാന്ത്, സ്മിത ഗോപാലകൃഷ്ണൻ, ശാഖാ സെക്രട്ടറി എം.വി. രവി, ശാഖാ പ്രസിഡന്റ് ലളിത പീതാംബരൻ, വൈസ് പ്രസിഡന്റ് ഐ. ശശിധരൻ, യൂണിയൻ കമ്മിറ്റി അംഗം വി. ജെസോജൻ തുടങ്ങിയവർ പങ്കെടുത്തു. കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച അശ്വത്ഥം ആശാത്മായനം പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന മുൻ ശാഖാ ഭാരവാഹി എം.ആർ. റോയിക്കുവേണ്ടി ഭാര്യ കുമാരി റോയ് യൂണിയന്റെ സ്‌നേഹാദരവും പ്രശസ്തിപത്രവും റിട്ട. ഡെപ്യൂട്ടി കളക്ടർ സുനിലാലിൽനിന്ന് ഏറ്റുവാങ്ങി.