കൊച്ചി: എറണാകുളം നോർത്ത് പാലത്തിന്റെ മീഡിയനിൽ വളർന്ന കഞ്ചാവ് ചെടിക്ക് സമാനമായ ചെടി എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സ്ഥലത്ത് എത്തിയത്. മുള്ളുകളോട് കൂടിയ ചെടിക്ക് 45 സെന്റി മീറ്റർ വളർച്ചയുണ്ട്. ഇത് പരിശോധനയ്ക്ക് അയക്കും. സാധാരണ കഞ്ചാവ് ചെടിക്ക് മുള്ളുകൾ ഉണ്ടാകാറില്ല. പ്രാഥമിക പരിശോധനയിൽ കഞ്ചാവ് ചെടിയല്ലെന്ന നിഗമനത്തിൽ എക്സൈസ് എത്തിയെങ്കിലും നാട്ടുകാർ വിവരം കൈമാറിയ സാഹചര്യത്തിലാണ് ഇത് പരിശോധനയ്ക്ക് കൈമാറുന്നത്.