കൊച്ചി: എറണാകുളം കടവന്ത്രയിൽ യുവാക്കളുടെ സംഘങ്ങൾ നടുറോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സമീപത്തെ ബാറിൽ നിന്ന് ഇറങ്ങിയ യുവാക്കളാണ് ഏറ്റുമുട്ടിയത്. ബാറിലുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്നാണ് സൂചന. തമ്മിലടിയുടെ ദൃശ്യം പുറത്തുവന്നതോടെ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഇരു സംഘത്തിലും യുവതികളുമുണ്ടായിരുന്നു.ആരും പരാതി നൽകിയിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും സൗത്ത് പൊലീസ് അറിയിച്ചു.