തൃപ്പൂണിത്തുറ: മഹാത്മാ ലൈബ്രറി ആൻഡ് റീഡിംഗ്റൂം നവതി ആഘോഷങ്ങളുടെ ഭാഗമായി ഏകപാത്ര നാടകോത്സവം നടത്തും. ലായം കൂത്തമ്പലത്തിൽ 27, 28 തീയതികളിൽ വൈകിട്ട് 5മുതൽ മത്സരങ്ങൾ അരങ്ങേറും. 40 മിനിറ്റ് ദൈർഘ്യമുള്ള നാടകങ്ങൾക്ക് സ്റ്റേജ് അലവൻസായി 3000രൂപ ലഭിക്കും. രജിസ്ട്രേഷൻഫീസ് 1500രൂപ സഹിതം 18ന് വൈകിട്ട് 7വരെ അപേക്ഷിക്കാം. മികച്ച നാടകത്തിന് ഒന്നാംസമ്മാനം 7000 രൂപയും രണ്ടാംസമ്മാനം 5000 രൂപയും മികച്ച സ്ക്രിപ്റ്റിനും മികച്ച അഭിനേതാവിനും 1000രൂപയും മികച്ച സംവിധായകന് 2000രൂപയും ലഭിക്കും. ഫോൺ: 9744075951.