ആലുവ: ദേശീയ സേവാഭാരതി ജില്ലാ കമ്മിറ്റി വിവിധ പഞ്ചായത്ത് യൂണിറ്റുകളിൽ സംഘടിപ്പിച്ച വിഭവ സംഭരണത്തിന്റെ ആദ്യ കണ്ടെയ്നർ വയനാട് ദുരിതബാധിത പ്രദേശത്തേക്ക് പുറപ്പെട്ടു. റിട്ട. ജസ്റ്റിസ് ആർ. ഭാസ്‌കരൻ ഫ്ളാഗ് ഓഫ് ചെയ്തു. രക്ഷാധികാരി പ്രൊഫ. എസ്. ബാലചന്ദ്രൻ സന്നിഹിതനായിരുന്നു. 21 ലക്ഷത്തോളം വിലയുള്ള 10 ടൺ ഭക്ഷ്യവസ്തുക്കൾ സേവാഭാരതിയുടെ കോഴിക്കോട് കേന്ദ്രത്തിലാണ് എത്തിക്കുന്നത്.