തൃപ്പൂണിത്തുറ: കനിവ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ 35-ാം വാർഡിൽ സൗജന്യ ഹോമിയോമരുന്ന് വിതരണവും ബോധവത്കരണവും സംഘടിപ്പിച്ചു. ഡോ. കെ.പി. രജിഷ ബോധവത്കരണക്ലാസ് നയിച്ചു. സ്ഥിരംസമിതി ചെയർപേഴ്സൺ ജയ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. കനിവ് പാലിയേറ്റീവ് കെയർ ടൗൺ സെക്രട്ടറി ജെയിംസ് മാത്യു അദ്ധ്യക്ഷനായി. ഏരിയ ട്രഷറർ രാകേഷ് പൈ, വാർഡ് പ്രസിഡന്റ് ബിനിത വിജു, സെക്രട്ടറി അജിത ബാബു എന്നിവർ സംസാരിച്ചു.