കൊച്ചി: മുളവുകാട് ഗ്രാമപഞ്ചായത്തിന്റെയും ഗവ.ആയുർവേദ ഡിസ്‌പെൻസറി വല്ലാർപാടം ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും വയോരക്ഷ, ജീവിതശൈലീരോഗ ക്ലിനിക്, പ്രസവരക്ഷ എന്നീ പ്രോജക്ടുകളുടെ ഉദ്ഘാടനവും നടന്നു. മുളവുകാട് ക്രിസ്തുരാജ ചാപ്പലിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ് ഉദ്ഘാടനം ചെയ്തു. ഫാ. ക്രിസ്റ്റഫർ ജോൺ മുഖ്യാതിഥിയായി.