anjio

കൊച്ചി: സങ്കീർണ ഹൃദ്രോഗങ്ങൾക്കുള്ള ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകളെക്കുറിച്ച് സംഘടിപ്പിച്ച രാജ്യാന്തര ചിപ് സമ്മേളനം സമാപിച്ചു. താക്കോൽ ദ്വാരം വഴി നടത്തുന്ന ഹൃദയ ശസ്ത്രക്രിയകളെ കുറിച്ചുള്ള വിശദമായ ചർച്ചകൾ സമ്മേളനത്തിൽ നടന്നു. ഹൃദയ ധമനികളിലെ ബ്ലോക്കുകൾ പൊടിച്ചുകളയുന്ന സാങ്കേതികവിദ്യ, ലേസർ ആൻജിയോ പ്ലാസ്റ്റി, അപകട സാധ്യതകൾ, ഇംപാക്ട് അനാലിസിസ് തുടങ്ങിയവ ചർച്ച ചെയ്തു. അമേരിക്കയിൽ നിന്നുള്ള ഡോ. ശ്രീപാൽ, ഡോ. രമേഷ് ദഗ്ഗുപതി, ജപ്പാനിൽ നിന്നുള്ള ഡോ. തകാഷി, ഡോ. യുയിച്ച് കബോറി, യു.എ.ഇയിൽ നിന്നുള്ള ഡോ. അരുൺ കുമാർ, സിംഗപ്പൂരിൽ നിന്നുള്ള ഡോ. രാമാനന്തൻ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.