അങ്കമാലി: സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ തുറവൂർ പഞ്ചായത്ത് കൺവെൻഷൻ ചരിത്ര ലൈബ്രറി ഹാളിൽ നടന്നു. മേഖല സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. സുരേഷ് അദ്ധ്യക്ഷനായി. മേഖല പ്രസിഡന്റ് എം.വി. മോഹനൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി. രാജൻ, പി.എൻ. ചെല്ലപ്പൻ, കെ.വൈ. വർഗീസ്, തുറവൂർ ഗ്രാമീണ സഹകരണ സംഘം പ്രസിഡന്റ് ജോസഫ് പാറേക്കാട്ടിൽ, എം.ഡി. ഡെന്നി, വി.എൻ. വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.