കൊച്ചി: കാക്കനാട് ഐ.ടി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഗതാഗത പരിഷ്‌കാരം. ഇന്ന് മുതലാണ് പരിഷ്‌കാരം. അനധികൃത പാർക്കിംഗിനെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ക്രമീകരണങ്ങൾ ഇങ്ങനെ
* ഇൻഫോപാർക്ക് ഭാഗത്തുനിന്ന് ഇടച്ചിറ ജംഗ്ഷനിലേക്ക് എത്തുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് തെങ്ങോട് വായനശാല റോഡിലേക്ക് പ്രവേശിച്ച് 80മീറ്റർ മുന്നോട്ടുപോയി വലതുഭാഗത്തെ കാവുങ്ങമൂല റോഡിലേക്കു തിരിഞ്ഞ് മാർത്തോമ സ്‌കൂൾ-വല്യാത്ത് -പള്ളിക്കര മോറയ്ക്കാല ഭാഗത്തേക്ക് പോകണം.
* ഇൻഫോപാർക്ക് ഭാഗത്തുനിന്ന് ഇടച്ചിറ ജംഗ്ഷനിലെത്തി തലക്കോട്ട് മൂല, ഇന്ത്യൻ പബ്ലിക് സ്‌കൂൾ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് വായനശാല റോഡ്- കാവുങ്ങമൂല റോഡ് - മഞ്ചേരിക്കുഴി റോഡുവഴി ഫ്രീലെഫ്റ്റ് തിരിഞ്ഞുപോകണം.
* മാർത്തോമ സ്‌കൂൾ- വല്യാത്ത്-പള്ളിക്കര മോറയ്ക്കാല ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്ക് മാഞ്ചേരിക്കുഴി റോഡിലൂടെ ഇടച്ചിറ ജംഗ്ഷനിലെത്തി യാത്ര തുടരണം.
* പുക്കാട്ടുപടി- കങ്ങരപ്പടി- തെങ്ങോട് വായനശാല ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഇടച്ചിറ ജംഗ്ഷനിൽ എത്തുന്നതിനു മുമ്പേ ഇടത്തോട്ടുതിരിഞ്ഞ് കാവുങ്ങമൂല റോഡ്- മഞ്ചേരിക്കുഴി റോഡിലൂടെ സഞ്ചരിച്ച് ഇടച്ചിറ ജംഗ്ഷനി ലെത്തി യാത്രതുടരണം.