കൊച്ചി: വൈ.എം.സി.എ. എറണാകുളത്തിന്റെയും ഡി.ഒ.സി. കൊച്ചിയുടെയും നേതൃത്വത്തിൽ ഭൂമിയെ സംരക്ഷിക്കൂ എന്ന സന്ദേശവുമായി തൃക്കാക്കര മുതൽ എൻ.ജി.ഒ ക്വാർട്ടേഴ്‌സ് വരെ ബൈക്ക് റാലി സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.
വൈ.എം.സി.എ വൈസ് പ്രസിഡന്റ് മാത്യു മുണ്ടാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.ഒ.സി. കേരള അഡ്മിൻ പി.വി സജീവ് മുഖ്യാതിഥിയായി. കെ.ആർ. ബെക്‌സൺ നേതൃത്വം നൽകി. ഡോ. ബിജിത് ജോർജ് എബ്രഹാം സന്ദേശം നൽകി. വയനാട്ടിൽ ചികിത്സയിൽ കഴിയുന്നവർക്ക് മരുന്നുകൾ നൽകാൻ തീരുമാനിച്ചു. ട്രഷറർ ഷോൺ ജെഫ് ക്രിസ്റ്റഫർ, സജി എബ്രഹാം, ജനറൽ സെക്രട്ടറി ആന്റോ ജോസഫ് എന്നിവർ സംസാരിച്ചു.