അങ്കമാലി: കെ.ആർ. കുമാരൻ മാസ്റ്റർ നവയുഗ വായനശാലയും സാക്ഷി പബ്ലിക്കേഷൻസും പുറത്തിറക്കിയ എൻ.കെ. രാമവാര്യരുടെ 'വഴിത്തിരിവ്"കഥാസമാഹാരം റോജി എം. ജോൺ എം.എൽ.എ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി കൈമാറി പ്രകാശനം ചെയ്തു. വായനശാല പ്രസിഡന്റ് എൻ.പി. ജിഷ്ണു അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ മാത്യു തോമസ്, കെ.ജി. ബാബുരാജ്, അനസ്.ബി, കെ.പി. റെജീഷ്, ടി.വൈ. ഏല്യാസ്, മഞ്ജു ഉണ്ണിക്കൃഷ്ണൻ, ഷാജി യോഹന്നാൻ, ഷൈലജ സീന, നരേന്ദ്ര വാര്യർ, ലളിതവിജയൻ, സരിത മത്തായി, എളവൂർ വിജയൻ, സുജാത വാര്യർ, ദാസ് ഭട്ടതിരി, രഥീഷ് കുമാർ കെ. മാണിക്യമംഗലം എന്നിവർ സംസാരിച്ചു.