കൊച്ചി: കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനമായ സിഫ്‌റ്റിലെ ക്വാളിറ്റി അഷ്വറൻസ് മാനേജ്മന്റ് വിഭാഗം സംഘടിപ്പിക്കുന്ന പരിശീലനപരിപാടി ആരംഭിച്ചു. കേരളം, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള 27 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. മത്സ്യസംസ്‌കരണ മേഖലയിലെ ഗുണനിലവാര നിയന്ത്രണ നടപടികൾ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് പരിശീലനം.