port
കൊച്ചിൻ പോർട്ട് പെൻഷണേഴ്‌സ് അസോസിയേഷന്റെയും റിട്ട. എംപ്ലോയീസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ധർണ മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കൊച്ചിൻ പോർട്ട് പെൻഷണേഴ്‌സ് അസോസിയേഷന്റെയും റിട്ട. എംപ്ലോയീസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തുറമുഖ പെൻഷൻകാർ ധർണ നടത്തി.

പെൻഷൻ ഏകീകരണം സമയബന്ധിതമായി നടപ്പാക്കുക, 2018ൽ ഒപ്പിട്ട പ്രകാരം പെൻഷൻ പരിഷ്‌കരിക്കുക, ഡ്രോപ്പ് ഇൻ പെൻഷൻ അനുവദിക്കുക, ജീവനക്കാർക്ക് തുല്യമായ ചികിത്സാസഹായങ്ങൾ നടപ്പാക്കുക, പെൻഷൻ റൂൾ റെഗുലേഷൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

പെൻഷണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റും ഓൾ ഇന്ത്യ പോർട്ട് ആൻഡ് ഡോക് വർക്കേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റുമായ മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. വാട്ടർ ട്രാൻസ്‌പോർട് വർക്കേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. റിട്ട. എംപ്ലോയീസ് ഫോറം പ്രസിഡന്റ് കെ.എസ്. രമേഷ് അദ്ധ്യക്ഷനായിരുന്നു.

പെൻഷണേഴ്‌സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് കെ. ദാമോദരൻ, ജനറൽ സെക്രട്ടറി പി.വി.സാംബശിവൻ, തോമസ് സെബാസ്റ്റ്യൻ, റിട്ട.എംപ്ലോയീസ് ഫോറം ജനറൽ സെക്രട്ടറി കെ.വി. രാധാകൃഷ്ണൻ, മുൻട്രസ്റ്റി സി.എം. ചന്ദ്രബോസ്, സി.പി.എസ്.എ മുൻ ജനറൽ സെക്രട്ടറി എം.സി. ഗീവർസ്, ശശീന്ദ്രബോസ് എന്നിവർ സംസാരി​ച്ചു.