അങ്കമാലി: മുനിസിപ്പൽ റെസിഡന്റ്‌സ് അസോസിയേഷൻ അപെക്സ് ബോഡിയുടെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ അങ്കമാലിയുടെ നേർക്കാഴ്ച എന്ന സമ്പൂർണ നേത്ര സംരക്ഷണ പദ്ധതിക്ക് തുടക്കമായി. ഡിവൈ.എസ്.പി ടി.ആർ. രാജേഷ് ഉദ്‌ഘാടനം ചെയ്തു. ലിറ്റിൽ ഫ്ലവർ ആശുപത്രി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അപെക്സ് ബോഡി പ്രസിഡന്റ് കെ.എ. പൗലോസ് അദ്ധ്യക്ഷനായി. ഐ ഡോണേഴ്സ് ഫോറം ഉദ്‌ഘാടനം ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ നിർവഹിച്ചു. അങ്കമാലി മേഖലയിലെ മികച്ച റെസിഡന്റ്‌സ് അസോസിയേഷൻ പ്രഖ്യാപനവും സൗജന്യ കണ്ണട വിതരണത്തിന്റെ ഉദ്‌ഘാടനവും അങ്കമാലി മുൻസിപ്പൽ ചെയർമാൻ മാത്യു തോമസ് നിർവഹിച്ചു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി അസി.ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, അമറ ജന.സെക്രട്ടറി ജിബി വർഗീസ്, ട്രഷറർ പി.ഐ. ബോസ് വാർഡ് കൗൺസിലർ സാജു നെടുങ്ങാടൻ, സാജു ചാക്കോ, ജോസ് പടയാട്ടിൽ, പി.ജെ. തോമസ്, ടി.കെ. രാജീവ്, പോൾ കെ.ജോസഫ്, പി.കെ.ശശി എന്നിവർ നേതൃത്വം നൽകി.