മൂവാറ്റുപുഴ: ഹരിത കർമ്മ സേനാംഗത്തിന്റെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്. ശേഖരിച്ച പ്ലാസ്റ്റിക്കിനിടയിൽ നിന്ന് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി ആവോലി ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിലെ ഹരിത കർമ്മസേനാംഗമായ രേണുക സന്ദീപാണ് മാതൃകയായത്. 2000 രൂപ ഉടമയായ ആവോലി കുറുപ്പുമഠം ജെയ്ൻ രഞ്ജിത്തിന് തിരികെ നൽകി. കഴിഞ്ഞ ദിവസം കൂടെയുളള ഹരിതകർമ്മേസേനാംഗം ട്രീസ തോമസിനൊപ്പം ആവോലി ഭാഗത്തെ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് യൂസർഫീ വാങ്ങുമ്പോഴാണ് സംഭവം. നേരം വൈകിയതിനാൽ വീട്ടിലെത്തിയാണ് പ്ലാസ്റ്റിക് തരം തിരിച്ചത്. ഇതിനിടയിൽ വസ്ത്രങ്ങൾ വാങ്ങുന്ന കൂടിനുള്ളിലെ കവറിൽ അഞ്ഞൂറിന്റെ നാല് നോട്ടുകൾ കണ്ടെത്തുകയായിരുന്നു.