guru

കൊച്ചി​: ശ്രീനാരായണ ദർശന പഠനകേന്ദ്രം ഗുരുദേവ ജയന്തി ദിനാഘോഷങ്ങളോടനുബന്ധിച്ച് ഉപന്യാസ മത്സരം നടത്തുന്നു. വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. 'യോഗ നയനങ്ങൾ മിഴിനീരണിയുമ്പോൾ..." എന്ന ഗ്രന്ഥത്തിലെ 'കരയാതെ പിറന്ന കുഞ്ഞ് " എന്ന അദ്ധ്യായത്തെ അടിസ്ഥാനമാക്കിയാണ് ലേഖനങ്ങൾ തയ്യാറാക്കേണ്ടത്. പേര്, വിലാസം, വയസ്, വിദ്യാർത്ഥിയാണെങ്കിൽ ആ വിവരം, ഫോൺ നമ്പർ എന്നിവ പ്രത്യേകമായി ചേർക്കണം. രണ്ടു വിഭാഗങ്ങളിലെയും വി​ജയി​കൾക്ക് സർട്ടിഫിക്കറ്റും പ്രശസ്തിഫലകവും ക്യാഷ് പ്രൈസും നൽകും. ആഗസ്റ്റ് 19നകം ലഭിക്കണം. വിവരങ്ങൾക്ക്: 9847 824882. വി​ലാസം: ഡയറക്ടർ, ശ്രീനാരായണദർശന പഠനകേന്ദ്രം, കോമളപുരം, ആലപ്പുഴ--688006.