മൂവാറ്റുപുഴ: പൈനാപ്പിൾ സിറ്റി ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനോരോഹണം വാഴക്കുളം ലയൺസ് ക്ലബ് ഹാളിൽ നടന്നു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ സാബു കാരിക്കശേരി സ്ഥാനാരോഹണച്ചടങ്ങിന് നേതൃത്വം നൽകി. മുൻ പ്രസിഡന്റ് പരേതനായ ലൂക്കാച്ചൻ ഓലിക്കലിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡന്റ് ആൻസി ജോസ് വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം നടത്തി. പുതിയ ഭാരവാഹികളായി കെ.പി. പോൾ (പ്രസിഡന്റ് ,സുനിൽ സെബാസ്റ്റ്യൻ (സെക്രട്ടറി), റെജി മാത്യു (ട്രഷറർ) എന്നിവർ ചുമതലയേറ്റു.