കൊച്ചി: കരൾരോഗങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനായി ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഒഫ് ദി ലിവർ (ഐ.എൻ.എ.എസ്.എൽ) പൊതുജനങ്ങൾക്കായി സൗജന്യമായി സംഘടിപ്പിക്കുന്ന കൺവെൻഷൻ നാളെ കൊച്ചിയിൽ നടക്കും. രാവിലെ 9.30 മുതൽ 12.30 വരെ ലെമെറിഡിയനിലെ സി.എസ്.എം ഹാളിലാണ് പരിപാടി. രാവിലെ 8.30മുതലാണ് രജിസ്ട്രേഷൻ. പൊതുജനങ്ങൾക്ക് കരൾരോഗ ചികിത്സാ വിദഗ്ധരുമായി സംസാരിക്കാം. രജിസ്ട്രേഷന്: 8111998185. ഇന്ത്യൻ സൊസൈറ്റി ഒഫ് ഗ്യാസ്ട്രോഎന്ററോളജി കേരള ചാപ്റ്റർ, കൊച്ചിൻ ഗട്ട് ക്ലബ്, കൊച്ചിൻ ലിവർ ക്ലബ്, കൊച്ചി ലിവർ ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റി എന്നിവ സംയുക്ത സംഘാടകരാണ്.