ചോറ്റാനിക്കര; അമ്മയ്ക്കൊരു മരം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒരുലക്ഷം വൃക്ഷത്തൈ നടുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു. പറഞ്ഞു. ചോറ്റാനിക്കര ക്ഷേത്രപരിസരത്ത് വൃക്ഷത്തൈനട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോറ്റാനിക്കര മണ്ഡലം സമ്പൂർണകമ്മിറ്റി കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.എം. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി മദ്ധ്യമേഖലാ വൈസ് പ്രസിഡന്റ് എം.എൻ. മധു, ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. സത്യൻ, സംസ്ഥാന കൗൺസിൽ അംഗം പി. കെ.
സജോൾ. മണ്ഡലം ജനറൽ സെക്രട്ടറിമാരായ അംബിക ചന്ദ്രൻ, ടി.കെ. പ്രശാന്ത്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജികുമാർ തുടങ്ങിയവർ സംസാരിച്ചു.