കൊച്ചി: എം.പി.ഇ.ഡി.എ പെൻഷണേഴ്‌സ് ഫോറം അഖിലേന്ത്യാ സമ്മേളനം എം.പി.ഇ.ഡി.എ ചെയർമാൻ ഡി.പി. സ്വാമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എൻ. വിമൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 75 വയസായ പെൻഷണർമാരെ ആദരിച്ചു. മദർ തെരേസ സേവന അവാർഡ് നേടിയ മിയ രാജേഷ് കട്ടിക്കാരന് ഉപഹാരം നൽകി.
ഭാരവാഹികളായി കെ.എൻ. വിമൽകുമാർ (പ്രസിഡന്റ് ), ആശാ പരമേശ്വർ (വൈസ് പ്രസിഡന്റ് ), എസ്.എസ്. ഷാജി (സെക്രട്ടറി), കെ.കെ. മാധവൻ (ജോ. സെക്രട്ടറി ), ടി.പി. ഉഷാർ (ട്രഷറർ ), കെ.ജി. ബാലൻ, എം. ഷാജി, എൻ. വിജയകുമാർ, കെ.എക്‌സ്. പൗലോസ്, എം.സി. എത്സമ്മ, സംഗീത സന്തോഷ് (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) കെ.എസ്. ഉണ്ണികൃഷ്ണൻ (ഓഡിറ്റർ), ടി.കെ. നാരായണൻ (പ്രത്യേക പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു .