kothamangalam
പിണ്ടിമന ടി.വി.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച ദുരിതാശ്വാസ ഫണ്ട് സ്കൂൾ മാനേജർ ബേസിൽ വർഗീസ്, ആന്റണി ജോൺ എം.എൽ.എക്ക് കൈമാറുന്നു

കോതമംഗലം: വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങായി പിണ്ടിമന ടി.വി.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ മാതൃകയായി. വിദ്യാർത്ഥികൾ സമാഹരിച്ച ആദ്യഘട്ട തുകയായ 35881 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി ആന്റണി ജോൺ എം.എൽ.എയ്ക്ക് സ്കൂൾ മാനേജർ ബേസിൽ വർഗീസ് കൈമാറി. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, മെമ്പർമാരായ ലിസി ജോസഫ് , വിൽസൺ കൊച്ചുപറമ്പിൽ, ലത ഷാജി, പി.ടി.എ പ്രസിഡന്റ് ബിനോയ് തറമറ്റം, ഫാ. ജോർജ് ചെരിയേക്കുടി, സണ്ണി പോൾ, ബേസി ഷിബു ,എ.ഒ. വർഗീസ്, എൽദോസ് കഴുതക്കോട്ട്, പ്രിൻസിപ്പൽ ഇൻ ചാർജ് സോബിൻ, ഹെഡ്മിസ്ട്രസ് നീത എന്നിവർ സംസാരിച്ചു.