chinju

മൂവാറ്റുപുഴ: കേന്ദ്ര സഹായത്തോടെ ക്ഷീര കർഷകർക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതി ഉടൻ കേരളത്തിൽ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മൂവാറ്റുപുഴ മണ്ഡലത്തിലെ പോത്താനിക്കാട് പുതിയ മൃഗാശുപത്രി മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ് അഞ്ചാം ഘട്ടത്തിന്റെയും ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെയ്പ് രണ്ടാം ഘട്ടത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 2024 ആഗസ്റ്റ് അഞ്ചാം തിയതി മുതൽ സെപ്റ്റംബർ പതിനൊന്നാം തിയതി വരെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് അഞ്ചാം ഘട്ടവും ചർമ്മം മുഴ പ്രതിരോധ കുത്തിവെയ്പ് രണ്ടാം ഘട്ടവും നടക്കുമെന്നും കർഷകർ ഇതുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ചടങ്ങിൽ പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കെ, വർഗീസ് അദ്ധ്യക്ഷത വഹിച്ചു.